ആടുതോമയുടെ ജീവചരിത്രം

 ആടുതോമയുടെ ജീവചരിത്രം അറിയണണമെന്നുള്ള ഒരുപാട് പേരുടെ അഭ്യർത്ഥനയെ മാനിച്ചു ഞാൻ കുറച്ചു നാൾ മുൻപിട്ട സ്പടികം സിനിമയുടെ അണിയറകഥകളെ കുറിച്ചുള്ള ഈ ലേഖനം  ഒന്നുകൂടി പോസ്റ്റുകയാണ് മുൻപ് പോസ്റ്റ്‌ വായിച്ചവർ ക്ഷമിക്കുക.... 


മോഹൻലാലിന്റെ സ്ഫടികം സിനിമ കാണാത്തവർ കേരളത്തിൽ ഉണ്ടാകും എന്ന് തോന്നുന്നില്ല എന്നാൽ സ്ഫടികം സിനിമ ഉണ്ടാകാനുള്ള കാരണങ്ങൾ നിങ്ങളിൽ പലർക്കും അറിയാനും വഴിയില്ല. ആ സിനിമയുടെ കാണാകഥകളിലേക്ക് ഒരെത്തിനോട്ടം ആണ് ഈ പോസ്റ്റ് 


സ്ഫടികത്തിലെ നായകനായ ആട് തോമ എന്ന കഥാപാത്രം കോട്ടയം ജില്ലയിലെ പാലാക്കടുത്തു കളത്തുകടവ് എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ഒരു സമ്പന്ന കുടുംബത്തിലെ മൂന്നു ആണ്മക്കളിൽ ഏറ്റവും മൂത്ത ആളായിരുന്ന നോബിൾ എന്ന തന്റേടിയും സുമുഖനും ആയ ഒരു ചെറുപ്പക്കാരൻ ആയിരുന്നു. 1970 കാലഘട്ടത്തിൽ പാലാ, ഭരണങ്ങാനം, പനകപാലം, കളത്തുകടവ് തുടങ്ങിയ പട്ടണവും ഗ്രാമപ്രദേശങ്ങളും അടങ്ങിയ അന്നത്തെ മീനച്ചിൽ താലൂക് മുഴുവൻ വിറപ്പിച്ചിരുന്ന ഒരു റൗഡി ആയിരുന്നു ഈ നോബിൾ. 


അക്കാലത്തു പാലായിൽ നിന്നും പനകപാലം വഴി മങ്കൊമ്പിനു പൊയ്ക്കൊണ്ടിരുന്ന ഏക പ്രൈവറ്റ് ബസ് തടഞ്ഞു നിർത്തി കണ്ടക്ടറിൽ നിന്നും കള്ള് കുടിക്കാൻ കാശ് മേടിക്കുക, റോഡ് സൈഡിലെ പറമ്പുകളിൽ  തീറ്റ തിന്നാൻ വീട്ടുടമകൾ കെട്ടി ഇട്ടിരിക്കുന്ന ആടുകളുടെ കാലുകൾ മുറിച്ചെടുത്തു കൊണ്ടുപോയി പാചകം ചെയ്തു കൂട്ടുകാരുമൊത്തു കഴിക്കുക, മണർകാട് പാപ്പൻ എന്ന കോട്ടയം ജില്ലയിലെ അക്കാലത്തെ ഏറ്റവും വലിയ അബ്കാരിയുടെ പാലാ മുതൽ കളത്തുകടവ് വരെയുള്ള ചാരായഷാപ്പുകളിൽ കയറി കാശ് കൊടുക്കാതെ കൂട്ടുകാരുമൊത്തു ആവശ്യത്തിന് മദ്യംകഴിക്കുക അതുകൂടാതെ ആ ഷാപ്പിൽ നിന്ന് നോബിളും കൂട്ടുകാരും പോകുന്നത് വരെ മറ്റുള്ളവരെ കയറാൻ അനുവദിക്കാതിരിക്കുക, കൂടാതെ ആൾക്കാർ കൂടുന്ന കവലകളിൽ പോയി ഭീകരാന്തരീക്ഷം സൃഷ്ടിക്കുക ഇതൊക്കെ ആയിരുന്നു നോബിളിന്റെ അക്കാലത്തെ കലാപരിപാടികൾ. 


ഒരുപാട് കേസുകൾ നോബിളിന്റെ പേരിൽ പോലീസ് സ്റ്റേഷനുകളിൽ അക്കാലത്തു ചെന്നിട്ടുണ്ടെങ്കിലും നോബിളിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകാൻ ഒരു പോലീസ് ഓഫീസർക്കും ധൈര്യം ഉണ്ടായിരുന്നില്ല അങ്ങനെ ഇരിക്കെ ഒരിക്കൽ മണർകാട് പാപ്പൻ കളതുകടവിൽ ഉള്ള തന്റെ ചാരായഷാപ്പിൽ കാശ് കളക്ട് ചെയ്യാൻ വന്നപ്പോൾ നോബിൾ അകത്തിരുന്നു കുടിക്കുക ആയിരുന്നു പാപ്പനെ കണ്ടപ്പോൾ നോബിൾ പതിവ് പോലെ കാശ് കൊടുക്കാതെ പുറത്തേക്കിറങ്ങി പെട്ടന്ന് പാപ്പൻ നോബിളിനെ തടഞ്ഞുനിർത്തിയിട്ട് കാശ് കൊടുക്കാൻ പറഞ്ഞു നോബിളിന് ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു അനുഭവം നോബിൾ പാപ്പനെ ജനക്കൂട്ടത്തിനു മുന്നിൽ നടുറോഡിൽ അര മണിക്കൂറോളം മുട്ടിൽ നിർത്തി.ശേഷം നോബിൾ പോകാൻ തുടങ്ങിയപ്പോൾ പാപ്പൻ പോയി തന്റെ അംബാസഡർ കാറിൽ കയറി കാർ സ്റ്റാർട്ട്‌ ചെയ്തതിനു ശേഷം പാപ്പൻ തല പുറത്തേക്കിട്ട് നോബിളിനോട് പറഞ്ഞു "നോബിളെ നീ നാളത്തെ സൂര്യോദയം കാണില്ല "


പിറ്റേന്ന് രാവിലെ ഏഴ്  മണിക്ക് നോബിൾ പതിവ് പോലെ പാപ്പന്റെ ചാരായഷാപ്പിലേക്ക് കയറി ചെന്നു അപ്പോൾ ഷാപ്പിനകത് പുതിയ ജോലിക്കാരെയാണ് നോബിൾ കണ്ടത് ചാരായം ഗ്ലാസ്സിൽ ഒഴിച്ച് ഒരു സപ്ലയർ നോബിളിന് കൊടുത്തു ആ ഗ്ലാസ് കുടിക്കാൻ എടുത്തതും അടുത്ത് നിന്ന മറ്റൊരാൾ നോബിളിന്റെ മുഖത്തേക്ക് ഒരു ഗ്ലാസിൽ നിറച്ചു വച്ചിരുന്ന ആസിഡ് എടുത്തു ഒഴിച്ചതും ഒരുമിച്ചായിരുന്നു. കണ്ണുപൊത്തികൊണ്ട് പുറത്തേക്കോടിയ നോബിളിനെ അതെ ജോലിക്കാരൻ പിന്തുടർന്ന് ഷാപ്പിന് മുൻപിലിട്ടു കൈക്കോടാലിക്ക് തലങ്ങും വിലങ്ങും വെട്ടി ഒടുവിൽ ചോര വാർന്നു ഷാപ്പിന്റെ മുന്നിൽകിടന്നു തന്നെ നോബിൾ അന്ത്യശ്വാസം വലിച്ചു. 


ഇനിയാണ് ഈ കഥയിലെ ട്വിസ്റ്റ്‌ നോബിളിന്റെ ഘാതകനെ കോടതി തെളിവില്ലെന്ന് പറഞ്ഞു വെറുതെ വിട്ടു നായർ എന്ന് സമീപവാസികൾ വിളിക്കുന്ന ഒരാൾ ആയിരുന്നു നോബിളിനെ പാപ്പന്റെ  നിർദേശപ്രകാരം കൊന്നത്. ഒരിക്കൽ ഈ നായർ രാത്രിയിൽ തന്റെ വീട്ടിലേക്കു പോകുമ്പോൾ ഒരു തെങ്ങിൻതടിയുടെ പാലം കടന്നുവേണം വീട്ടിലേക്ക് പോകാൻ നായർ പാലത്തിലേക് കടക്കുമ്പോൾ തന്റെ അയൽവാസിയായ ഒരാൾ പാലത്തിന്റെ എതിര് വശത്തു നിന്നും ഇങ്ങോട്ട് വരുന്നു അപ്പോൾ നായർ ഒരു ബീഡി എടുത്തു ചുണ്ടിൽ വച്ചു എന്നിട്ട് പാലത്തിന്റെ നടുക്ക് വച്ചു തന്റെ അയല്വാസിയോട് തീപ്പെട്ടി ചോദിച്ചു അയാൾ തീപ്പെട്ടി കൊടുത്തു പക്ഷെ ആ തീപെട്ടിയിൽ ഒരു കൊള്ളിയെ ഉണ്ടായിരുന്നുള്ളൂ നായർ ആ കൊള്ളി ഉരച്ചു പക്ഷെ കൊള്ളി പെട്ടന്ന് നറഞ്ഞുപോയി നായർ ഉടനെ അയൽവാസിയെ പച്ചത്തെറി വിളിച്ചുകൊണ്ടു ആ തീപ്പെട്ടി പാലത്തിന്റെ താഴെ തോട്ടിലേക് വലിച്ചെറിഞ്ഞു ഇതു അയൽവാസിയെ പ്രകോപിച്ചു അയാൾ ഒന്നും മടിച്ചില്ല തന്റെ അരയിൽ തിരുകിയിരുന്ന കത്തി എടുത്ത് ഒറ്റ കുത്തിനു നായരേ പാലത്തിൽ നിന്നും തോട്ടിലേക്കിട്ടു അവിടെ നായരുടെ കഥയും തീർന്നു. 


കാലം കടന്നുപോയി നോബിളിന്റെ രണ്ടാമത്തെ അനിയൻ സ്വന്തം അളിയനുമായുണ്ടായ ഒരു ഏറ്റുമുട്ടലിൽ വച്ചു അളിയനെ കൊല്ലാൻ ശ്രമിച്ചപ്പോൾ അളിയൻ പ്രാണരക്ഷാർത്ഥം തന്റെ കാറിൽ കയറി ഓടിച്ചുപോയി കാറിനെ പിന്തുടർന്ന് കാറിന്റെ ഡോറിൽ പിടിച്ചു അകത്തുകയറാൻ ശ്രമിച്ച നോബിളിന്റെ രണ്ടാമത്തെ അനിയൻ കാറിൽ നിന്നും പിടിവിട്ടു റോഡിൽ തല അടിച്ചു വീണു മരിച്ചു.. 


ഇനി ഭദ്രന് നോബിളിന്റെ കഥ സിനിമ ആക്കാനുണ്ടായ പ്രചോദനം കൂടി പറഞ്ഞു ഈ ചരിത്രം അവസാനിപ്പിക്കുകയാണ് ഒരിക്കൽ ഭദ്രൻ കോളേജിൽ നിന്നും വരുന്ന വഴി അരുവിത്തുറ പാലത്തിനു മുകളിൽ വച്ചു ഒരു കാഴ്ച കണ്ടു. നോബിളിനെ പിടിക്കാൻ ഈരാറ്റുപേട്ട എസ് ഐ പാലത്തിലൂടെ നടന്നുവരുന്ന നോബിളിന്റെ മുന്നിൽ ജീപ്പ് നിർത്തിയിട്ടു താഴെ ഇറങ്ങി നോബിളിന്റെ കയ്യിൽ പിടിച്ചതും നോബിൾ എസ് ഐ യെ തൂക്കിയെടുത്തു പാലത്തിൽ നിന്നും താഴെ  മീനച്ചിലാറിലേക് എറിഞ്ഞിടുന്നു അതിനുശേഷം നോബിൾ കൂൾ ആയിട്ട് നടന്നുപോകുന്നു.. ഈ കാഴ്ച ആണ് ഭദ്രന്റെ മനസ്സിൽ നോബിളിനെ ആടുതോമ ആക്കി വെള്ളിത്തിരയിൽ പുനഃസൃഷ്ടിച്ചതിനു പിന്നിൽ. നോബിളിന്റെ ഭാര്യ അടുത്തകാലത്താണ് മരിച്ചത്. നോബിളിന്റെ കല്യാണവും ഒരു സംഭവം ആയിരുന്നു. നോബിളിന്റെ ഭാര്യ ഒരു കലാകാരി ആയിരുന്നു മീനച്ചിൽ താലൂക്കിലെ  അറിയപ്പെടുന്ന ഒരു കത്തോലിക്കാ കുടുംബത്തിലെ അംഗവുമായിരുന്നു. പെൺ  വീട്ടുകാർക്ക് നോബിളിനെ ഇഷ്ടം അല്ലായിരുന്നു എന്നാൽ പെണ്ണിന് നോബിളിനെ ഇഷ്ടമായിരുന്നു.കല്യാണം നടക്കില്ല എന്ന് അറിഞ്ഞ നോബിൾ ഒരു ടാക്സി പിടിച്ചു പെണ്ണിന്റെ വീട്ടിൽ പോയി അപ്പോൾ വീട്ടുമുറ്റത്തെ കിണറിൽ നിന്നും പെണ്ണ് വെള്ളം കോരുകയായിരുന്നു നോബിൾ അടുത്ത് ചെന്ന് പെണ്ണിനോട് ചോദിച്ചു "നിനക്കെന്നെ ഇഷ്ടമാണോ "പെണ്ണ് പറഞ്ഞു എനിക്ക് ഇഷ്ടമാണ് പക്ഷെ അച്ഛനും അമ്മയും ആങ്ങളയും സമ്മതിക്കില്ല. ഉടനെ തന്നെ നോബിൾ പെണ്ണിനെ തൂക്കിയെടുത്തു ടാക്സിയിലേക്കിട്ടു.പിന്നെ നോബിളിന്റെ വീട്ടുമുറ്റത്തുവന്നാണ് ആ ടാക്സി നിന്നത്. അങ്ങനെ ആയിരുന്നു നോബിളിന്റെ കല്യാണം..  ഒരു മകൻ ഉണ്ടായിരുന്നതും മരിച്ചുപോയി..


Nb-നോബിളിന്റെ അയൽവാസി ആയിരുന്ന എന്റെ മുത്തച്ഛന്റെ പെങ്ങളുടെ മകൻ ആണ് എന്നോട് നോബിളിന്റെ ഈ ചരിത്രം പറഞ്ഞുതന്നത്..



Popular posts from this blog

Miracle